ടോക്കിയോ: ജപ്പാനില്‍ തുടര്‍ന്ന് വരുന്ന കടുത്ത മഞ്ഞുവീഴ്ച്ചയില്‍ 12 പേര് മരിക്കുകയും 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ പൊതുഗതാഗത സംവിധാനം താറുമാറായി.
നൂറുമുതല്‍ ആയിരക്കണക്കിനു പേര് വൈദ്യുതിയില്ലാതെയാണ് തണുപ്പുകാലം തള്ളി നീക്കുന്നത്. മഞ്ഞുവീഴ്ച്ചയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. 338 പ്രാദേശിക വിമാനസര്‍വീസുകളും 12 രാജ്യാന്തര വിമാനസര്‍വീസുകളും ശനിയാഴ്ച്ച റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 4500 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം വിമാനത്താവളം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടോക്കിയോയിലും കിഴക്കന്‍ ജപ്പാനിലുമാണ് മഞ്ഞുവീഴ്ച്ച ശക്തമായത്.
ടോക്കിയോ നഗരത്തില്‍ 27 സെന്റീമീറ്റര്‍ ഘനത്തില്‍ മഞ്ഞുവീഴ്ച്ചയുണ്ടായി. 45 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ശക്തമായ മഞ്ഞുവീഴ്ച്ചയാണിത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ഉണ്ടായ റെക്കോര്‍ഡ് മഞ്ഞ് വീഴ്ച്ചയില്‍ 11 പേര് മരിക്കുകയും 1200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: