കോട്ടയം: ഒരു കോടി ഹിന്ദുക്കള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയ പദ്ധതിയ്ക്ക് ഇന്നു തുടക്കം കുറിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍്റ് പ്രവീണ്‍ തൊഗാഡി അറിയിച്ചു. മദ്ധ്യപ്രദേശില്‍ ഈ പദ്ധതി ഇന്നു തുടങ്ങും. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായി പദ്ധതിയിലൂടെ സമൂഹത്തിന് ലഭ്യമാക്കുമെന്നും ഇതു പ്രഥമ ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സമുദായത്തിന് വിദ്യാഭ്യാസ മേഖലയില്‍ കോടികള്‍ ധനസഹായമായി നല്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹിന്ദുകുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചോഴിയക്കാട് ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുജി ബാലാശ്രമ മന്ദിരത്തിെന്്റ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ സമുദായത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യമായി 95 ലക്ഷവും, യുവാക്കള്‍ക്ക് 1.69 കോടി രൂപ ബിസിനസ് സംരഭത്തിനുമായി സര്‍ക്കാര്‍ നല്കി. ഭാരതത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കണം. ലോകത്തിന്റെ വളര്‍ച്ചയില്‍ അന്‍പത് ശതമാനവും പങ്ക് ഭാരതത്തിന്റേതാണ്. പൂര്‍വ്വകാലത്ത് ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും സൗജന്യമായിരുന്നു. രാജാവിന്റെ പുത്രനും കൃഷിക്കാരന്റെ പുത്രനും ഒരേ സ്ഥലത്ത് ഗുരുവില്‍ നിന്ന് വിദ്യഅഭ്യസിച്ചതായിരുന്നു രീതി. എന്നാല്‍ വൈദേശികരുടെ കടന്നുകയറ്റതോടെ ഈ വ്യവസ്ഥ ഇല്ലാതായി. സമ്പന്നവും സമൃദ്ധവുമായിരുന്ന ഭാരതം 2000 വര്‍ഷത്തെ വൈദേശിക ഇടപെടല്‍ മൂലം നശിച്ചു. ഇതില്‍ നിന്നും രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് വിശ്വഹിന്ദു പരിഷത്തിന്റെ ലക്ഷ്യം.
രാജ്യത്ത് 90 ശതമാനം നികുതിയും ഹിന്ദുക്കളില്‍ നിന്നാണ് ഇടാക്കുന്നത്. ഇവരില്‍ നിന്നും പിരിയ്ക്കുന്ന നികുതി ഹിന്ദു സമൂഹത്തിന്റെ പുരോഗതിക്കായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭാരതത്തില്‍ ഇന്ന് ഹിന്ദുക്കള്‍ സുരക്ഷിതരല്ല. 56000 ഉപജാതികളുള്ള ഹിന്ദു സമൂഹത്തിന്റെ പൂര്വ്വികന് ഒരാളാണെന്നും ലോകത്തെ ന്യൂനപക്ഷം മുഴുവന്‍ ഒന്നിച്ചാലും എതിര്‍ക്കാനുള്ള ശക്തി നമുക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഹൈന്ദവ ജനതയുടെ ഉന്നമനത്തിനായി സേവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് വിശ്വഹിന്ദു പരിഷത്ത് ലക്ഷ്യമിടുന്നത്. രാജ്യത്തിെന്്റ വിവിധ ഭാഗങ്ങളിലായി സേവനമനോഭാവത്തോടെ 150 ഓളം ആതുരാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, തൊഴില്‍, വ്യാപാരം, സുരക്ഷ എന്നീ രംഗങ്ങളില്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷ ഉറപ്പ് നല്കുന്ന സര്‍ക്കാരാണ് നമുക്ക് ആവശ്യമെന്നും പ്രവീണ്‍ഭായി തൊഗാഡിയ പറഞ്ഞു. സ്വാഗതസംഘം പ്രസിഡന്റ് കെ. എന്‍. നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ വി. ആര്. ബലരാമന്, ജനറല്‍ സെക്രട്ടറി വി. മോഹനന്, വൈസ് പ്രസിഡന്റ് കെ. കെ. പിള്ള, ജോ. സെക്രട്ടറി എം.വി. വിജയകുമാര്‍, ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: