ഉള്ളാള്‍ (കര്‍ണാടക): കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി ഹിന്ദുക്കള്‍ ആക്രമിക്കുന്ന സംഭവത്തില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച സന്യാസിമാരുടെയും ഹിന്ദു-സാമൂഹ്യ നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ അക്രമത്തിനിരയായവര്‍ നിരത്തിയ അനുഭവ വിവരണം ആരുടെയും കരളലിയിക്കുന്നതായി.
കര്‍ണാടക തീരപ്രദേശത്ത് മുസ്ലിം വിഭാഗങ്ങള്‍ക്ക് ആധിപത്യം ഉള്ള പ്രദേശമാണ് ഉള്ളാള്‍. പ്രദേശത്തെ ഹിന്ദു മുക്കുവരെ അകാരണമായി ആക്രമിക്കുകയായിരുന്നു കഴിഞ്ഞ ദിവസം. ഇവരുടെ ദയനീയാവസ്ഥ വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാന്‍ ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയുടെ നേതൃത്വത്തില്‍ സന്യാസിമാര്‍ തയ്യാറാകുകയായിരുന്നു. സുബ്രഹ്മണ്യയിലെ വിദ്യാപ്രസന്ന സ്വാമി, കോല്യയിലെ രാമാനന്ദ സ്വാമി, ഓഡിയോറിലെ ഗുരുദേവാനന്ദ സ്വാമി, ഉപ്പുഗോഡുവിലെ രാജശേഖരാനന്ദ സ്വാമി തുടങ്ങിയ പ്രമുഖ സന്യാസിമാരും മത നേതാക്കളും സംഭവ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഹിന്ദുക്കളായ മീന്‍പിടുത്തക്കാരുടെ വീടുകള്‍ക്കു നേരേ രാത്രിയില്‍ ആക്രമണം നടക്കുകയായിരുന്നു. മൂന്നു വീടുകള്‍ പാടേ തകര്‍ത്തു. വാഹനങ്ങള്‍ നശിപ്പിച്ചു. ചാമുണ്ഡേശ്വരി എന്ന മീന്‍പിടുത്ത ബോട്ടും കാന്തി എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ മറ്റൊരു ബോട്ടും കത്തിച്ചുകളഞ്ഞു.
സ്ഥലം സന്ദര്‍ശിക്കാനെത്തിയ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് ഡോ. കല്ലഡ്ക രപഭാകര് ഭട്ട്, വിഎച്ച്പി, ബജ്രംഗദള്, ഹിന്ദു ജാഗരണ്‍ വേദികെ തുടങ്ങിയ സംഘടനകളുടെ പ്രാദേശിക നേതാക്കള്‍ തുടങ്ങിവരും ഉണ്ടായിരുന്നു.
അക്രമത്തിനിരയായവര്‍ അവരുടെ അവസ്ഥ വിവരിച്ചു. അടുത്തിടെ ഉള്ളാളില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്നു പോലീസ് അറസ്റ്റുചെയ്തിരുന്നു. കോടേപുരയിലെ അക്സര്‍ മാന്‍സിലില്‍ ഛബ്ബി എന്നു വിളിക്കുന്ന മൊഹമ്മദ് കബീര്‍, മുനാഫ് എന്നു വിളിക്കുന്ന അബ്ദുള്‍ മന്നാന്‍ എന്നിവരാണു പിടിയിലായത്. ഇരുവരും സ്ഥലത്തെ അറിയപ്പെടുന്ന അക്രമികളാണ്. ഇവരുടെ അറസ്റ്റാണ് ഇപ്പോഴത്തെ ആക്രമണത്തിനു കാരണമായതെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: