ചാത്തന്നൂര്‍: ശ്രീനാരായണ കോളേജിലെ ആര്‍ട്സ് ദിനാചരണത്തിനിടെ ഡിവൈഎഫ്ഐ ഗുണ്ടാആക്രമണം. പരിപാടിക്കിടെ പുറത്തു നിന്നു എത്തിയ ഡിവൈഎഫ്ഐസംഘം വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. വടിവാളും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം കോളേജിനുള്ളില്‍ കടന്നത്. മൂന്ന് വിദ്യാര്‍ത്ഥികളെ മാരകമായ പരിക്കുകളോടെ നെടുങ്ങോലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു വിദ്യാര്‍ത്ഥികളെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.
അക്രമത്തില്‍ എബിവിപി പ്രവര്‍ത്തകരായ ശ്രീജിത്തിന്റെ തല പൊട്ടുകയും ഷിബിന്റെ കൈക്കും കാലിനും ഗുരുതരമായ പരിക്ക് പറ്റുകയും രാഹുലിന് കാലിനു ഒടിവ് സംഭവിക്കുകയും ചെയ്തു. കുറച്ചു നാളുകളായി കോളജില്‍ എബിവിപി പ്രവര്‍ത്തതകര്‍ക്കെതിരെ എസ്എഫ്ഐ ആക്രമണം നടത്തി വരുകയായിരുന്നു. കോളേജിന്റെ സമാധാന അന്തഷം തകര്‍ക്കുവാന്‍ എസ്എഫ്ഐക്കാര്‍ ക്വട്ടേക്ഷന്‍ സംഘത്തിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്നലെ നടന്ന സംഭവമെന്ന് എബിവിപി യൂണിറ്റു കമ്മിറ്റി യും ചിറക്കര മണ്ഡല് സമിതിയും ആരോപിച്ചു.
ഒരാഴ്ച മുമ്പ് ആര്‍എസ്എസ് സംഘസ്ഥാന് ഇതേ സിപിഎമ്മുകാര്‍ തകര്‍ത്തിരുന്നു. കളിയാക്കുളത്ത് ആര്‍എസ്എസ് പ്രവര്ത്തകകരെ ആക്രമിച്ചതില്‍ നേതൃത്വം നല്കിയ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടാസംഘം തന്നെയാണ് ഈ ആക്രമത്തിന് പിന്നിലുള്ളത്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എബിവിപി നഗര്‍ സമിതി കാര്യകര്‍ത്താക്കള്‍ പറഞ്ഞു ശ്രീനാരായണ കോളജിന്റെ സമാധാന അന്തരീക്ഷം തകര്ക്കു വാന്‍ ചില സ്ഥാപിത താല്പര്യക്കാര് ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യൂണിയന് ആരോപിച്ചു.
കോളേജില്‍ ആര്‍ട്സ് ഫെയര്‍ നടക്കുന്നതിനിടയില്‍ പുറത്തു നിന്നെത്തിയ അക്രമിസംഘം വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദിക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. കോളേജില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറുന്നത്. സമീപകാലത്ത് കോളേജിനും സ്കൂളിനും എതിരെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഗുണ്ടകളുടെയും പൂവാലന്മാരുടെയും ശല്യം വര്‍ധിച്ചു വരുകയാണ്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അടിയന്തിരമായി കൂടിയ ചാത്തന്നൂര്‍ എസ്എന്‍ഡിപി യൂണിയന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.സജന്‍ലാല്‍, തഴുത്തല ഡി. രാജു, ഡി. സജീവ്, കെ. വിജയകുമാര്‍, കെ. നടരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: