ഒട്ടാവാ: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ശീതക്കാറ്റ് കിഴക്കന്‍ കാനഡയിലും ശക്തി പ്രാപിക്കുന്നു.
ക്യുബെക്ക് മുതല്‍ ന്യൂഫൗണ്ട്ലാന്‍ഡ് വരെയുള്ള മേഖലകളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയും ശക്തിയേറിയ ശീതകാറ്റും ഉണ്ടാകുമെന്നതിനെ തുടര്‍ന്ന് അധികൃതര്‍ അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ യുഎസിലെ കിഴക്കന്‍ തീരങ്ങളിലുണ്ടായ ശീതക്കാറ്റില്‍ ഇരുപത് പേര് മരിക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
വിമാനത്താവളങ്ങളും സ്ക്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും ശീതക്കാറ്റു മൂലം നിലച്ചിരുന്നു. ആയിരകണക്കിന് വീടുകളില്‍ ഇതു മൂലം വൈദ്യുതിയും നിലയ്ക്കുകയുണ്ടായി.
പെന്‍സില്‍വാനിയ രാജ്യത്ത് 57 സെന്റീമീറ്ററോളം മഞ്ഞ് വീഴ്ച്ചയാണ് ഉണ്ടായതെങ്കില്‍ ന്യൂയോര്‍ക്കില്‍ 68.5 സെന്റീമീറ്റര്‍ മഞ്ഞ് വീഴ്ച്ചയാണ് അനുഭവപ്പെട്ടത്.
വാഷിംഗ്ടണ്‍ ഡി സിയില്‍ ഇരപത്തിമൂന്നും ന്യൂയോര്‍ക്ക് സിറ്റിയില്‍ 25ഉം സെന്റീമീറ്റര്‍ മഞ്ഞ് വീഴ്ച്ചയും ഉണ്ടായതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: