സൂറത്ത്: തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലൂടെ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശില്‍ വോട്ട് ബാങ്കിംഗ് നയം സ്വീകരിക്കുകയാണെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി വ്യക്തമാക്കി.
വെള്ളിയാഴ്ച്ച സൂറത്തില്‍ നടന്ന റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം ഇവിടെ നടന്ന വികാസ് ജ്യോതി യാത്രയും അദ്ദേഹം ഫഌഗ് ഓഫ് ചെയ്തു.
ആന്ധ്ര വിഭജിച്ച് തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുന്നത് വഴി കോണ്‍ഗ്രസ് ഇവിടെ വിഷ വിത്തുക്കള്‍ വിതയ്ക്കുകയാണെന്ന് മോദി പറഞ്ഞു.
ഇതിലൂടെ ആന്ധ്രപ്രദേശ് മുഴുവന്‍ കത്തി നശിക്കും. അതോടെ ഒന്നുകില്‍ തെലങ്കാനയ്ക്കോ അല്ലെങ്കില്‍ സീമാന്ത്രയ്ക്കോ സന്തോഷമുണ്ടാകുമെന്ന് മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സിനിമാ ഡയലോഗിലൂടെ ചില വ്യക്തികളെ സ്വാധീനിച്ച് ഇവിടെ വിഷ വിത്തുക്കള്‍ വിതയ്ക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: