കൊച്ചി: ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലാപ്ടോപ്പുകളും മൊബെയിലുകളും മോഷണം നടത്തിവന്നിരുന്ന രണ്ടുപേരെ തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
തുതിയൂര്‍ രാമകൃഷ്ണനഗറില്‍ കിളിയറ വീട്ടില്‍ ജോയി (23), അത്താണി കരേലിമല ഇരുപത്തിയൊന്ന് സെന്റ് കോളനിയില്‍ നിതീഷ് ഭവനില്‍ നിതീഷ് കുട്ടന് (23) എന്നിവരാണ് അറസ്റ്റിലായത്. ജോയിയെ കാക്കനാട് ഈച്ചമുണ്ട് ഭാഗത്തുവെച്ച് മൊബെയില്‍ ഫോണുകളുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച കളമശ്ശേരി സിഐ ജിനദേവന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ 2013 സെപ്റ്റംബര്‍ 14ന് അത്താണി ഗാന്റ് ഫോര്‍ട്ട് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ കാസര്‍കോഡുകാരന്‍ ഫിനോസിന്റെ ഫ്ലാറ്റില്‍നിന്നും മൂന്ന് ലാപ്ടോപ്പുകളും ഡ്രസുകളും ഷൂസുകളും 2014 ജനുവരിയില്‍ രാത്രി വാഴക്കാല തോപ്പില്‍ ഭാഗത്ത് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ശാന്തി ഗാര്‍ഡന്‍സില്‍ കയറി മൂന്ന് മൊബെയില്‍ ഫോണുകളും ക്യാമറയും വാച്ചും പണവും മോഷണം നടത്തിയത് പ്രതികളാണെന്ന് തെളിഞ്ഞു.
പ്രതി ജോയി തൃക്കാക്കര പോലീസ്സ്റ്റേഷനില്‍ കഞ്ചാവ് കേസിലും അടിപിടി കേസിലുംപെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നിതീഷ് കുട്ടന് 2010ല്‍ തൃക്കാക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പിടിച്ചുപറി കേസിലും ഉള്‍പ്പെട്ട പ്രതിയാണ്. പ്രതികളില്‍നിന്നും മോഷ്ടിച്ച ലാപ്ടോപ്പുകളും മൊബെയിലുകളും കണ്ടെത്തിയിട്ടുണ്ട്.
തൃക്കാക്കര എസ്ഐ ടി.കെ.ജോസി, തിലകരാജ്, എഎസ്ഐ സിറിയക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനായകന്, സിവില്‍ പോലീസ് ഓഫീസര്‍ ബേസില്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: