കൊച്ചി: സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ നഗരത്തിലെ കോളേജുകള്‍ക്ക് അവധി. അധികൃതരുടെ നീക്കത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആഭ്യന്തരവകുപ്പിന്റെ നിര്‍ഭയ കേരളം സുരക്ഷിത കേരളം പരിപാടി ഉദ്ഘാടനംചെയ്യാനാണ് സോണിയ എത്തുന്നത്. സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നഗരത്തിലെ കോളേജുകള്‍ക്ക് അവധി കൊടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. അവധിക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ഹാജരും നല്‍കാനാണ് തീരുമാനം. വിവിധ കോളേജുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്കി ഇത്തരമൊരു മാമാങ്കം സംഘടിപ്പിക്കുന്നതിലെ അനൗചിത്യം പലരും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: