ന്യൂദല്‍ഹി: ഇഎസ്ഐ പരിധി 15000ത്തില്‍ നിന്നും 25000 ആക്കി ഉയര്‍ത്തിയ ഇഎസ്ഐ കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ സിഐടിയു രംഗത്ത്. തൊഴിലുടമകള്‍ക്കൊപ്പം സിഐടിയു കൂടി നിലപാട് സ്വീകരിച്ചതോടെ തീരുമാനം നടപ്പാക്കുന്നത് വീണ്ടും നീണ്ടേക്കാം. ഇന്നലെ ദല്‍ഹിയില്‍ നടന്ന ഇഎസ്ഐ കോര്‍പ്പറേഷന്റെ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.
മാസശമ്പളം 25000 വരെയുള്ളവരെ ഇഎസ്ഐ പദ്ധതിയില്‍ അംഗങ്ങളാക്കണമെന്ന കഴിഞ്ഞ സപ്തംബര്‍ 18ന് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
എന്നാല്‍ ഇക്കാര്യം നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അനന്തമായി നീട്ടുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം മതി തീരുമാനമെന്നാണ് ഇന്നലത്തെ യോഗത്തിലും സര്‍ക്കാര്‍ നിലപാട്. പരിധി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ തൊഴിലുടമകളുടെ നിലപാടിനൊപ്പം നിന്നുകൊണ്ട് സിഐടിയു കത്തു നല്‍കിയതോടെയാണ് ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് പ്രയോജനകരമാകേണ്ടിയിരുന്ന പ്രഖ്യാപനം പാഴാകുന്നത്.
വരുമാന പരിധി ഉയര്‍ത്തിയ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കാന് മടിക്കുന്നതിനിടെ പരിധി ഉയര്‍ത്തിയതിനെതിരെ സിഐടിയു രംഗത്തെത്തിയത് തൊഴിലാളി സംഘടനകളുടെ വിമര്‍ശന വിധേയമായിട്ടുണ്ട്. സിഐടിയുവിന്റ നിലപാടിനെതിരെ ബിഎംഎസ് രംഗത്തെത്തി. തൊഴിലുടമകളുടെ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്ന സിഐടിയു നടപടി തൊഴിലാളി വഞ്ചനയാണെന്ന് ഇഎസ്ഐയിലെ ബിഎംഎസ് പ്രതിനിധി രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: