പാമ്പാടി: പാമ്പാടി കുറിയന്നൂര്‍കുന്ന് ലക്ഷംവീട് കോളനിയ്ക്ക് സമീപം പശുവിനെ കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തി. തലയറുത്തു മാറ്റിയശേഷം മാംസം പല കഷണങ്ങളാക്കി മൂടിയിട്ടിരിക്കുന്നത് കോളനി നിവാസികളാണ് ഇന്നലെ രാവിലെ കണ്ടത്. കോളനിയില്‍ കൂടി കടന്നുപോകുന്ന റോഡിന്റെ വശത്തായി പശുവിന്റെ തല മണ്ണിട്ടുമൂടിയിരുന്നു. പാമ്പാടി പഞ്ചായത്ത് അധികൃതരെത്തി പഞ്ചായത്തുവക സ്ഥലത്ത് പശുവിനെ മറവുചെയ്തു. പശുവിനെ കാണാതായതായി സമീപപ്രദേശങ്ങളില്‍ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: