കോട്ടയം: നട്ടാശ്ശേരി പൂവത്ത്മാലിക്കടവ് പാലം 16ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പൂവത്ത്മാലിക്കടവില് നടക്കുന്ന ചടങ്ങില്‍ വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍മാരായ ജയശ്രീ ജയകുമാര്‍, പി.ആര്. ശ്രീകല, റ്റി.സി. റോയി, സജീഷ് പി. തമ്പി, മായക്കുട്ടി ജോണ്‍, ഉഷാകുമാരി, ഷൈനി ഫിലിപ്പ്, ആലീസ് ജോസഫ്, എം.എ. ഷാജി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലതിക സുഭാഷ്, സ്വാഗതസംഘം ചെയര്മാന് തമ്പാന് തോമസ്, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുമരാമത്ത് വകുപ്പ് ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തോമസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന് സ്വാഗതവും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിന്‍സന്റ് ജോര്‍ജ് നന്ദിയും പറയും.
വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എം.എല്‍.എ അസറ്റ് ഡെവലപ്മെന്റ് ഫണ്ടില്‍നിന്ന് അനുവദിച്ച 2.7 കോടി രൂപ ഉപയോഗിച്ചാണ് നട്ടാശ്ശേരി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പൂവത്തുമാലിക്കടവ് പാലം റിക്കാര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: