നീ കരുതിയിരിക്കാന്‍ ഞാന്‍ മുന്നറിയിപ്പ് നല്കുന്നു. നിന്റെ മനസ്സില്‍ ഉയരുന്ന ഓരോ ചിന്തയെക്കുറിച്ചും, നിന്റെ ഓരോ വാക്കിനെക്കുറിച്ചും നിന്റെ ഓരോ പ്രവര്‍ത്തിയെക്കുറിച്ചും, സൂക്ഷിക്കാന്‍ ഞാന്‍ മുന്നറിയിപ്പ് നല്കുന്നു. കാരണം, നിന്റെ ഭാവി നിര്‍ണയിക്കാന്‍ കര്‍മം നിന്റെ നാലുചുറ്റിനും പതിയിരിക്കുന്നു. നീ എന്റെ മാര്‍ഗം അനുസരിച്ച് നടക്കാന്‍ ഞാന്‍ നിന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് എന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി നീ ജീവിതം നയിക്കുക. കര്‍മത്തെ സൃഷ്ടിക്കുന്നതും ഞാന്‍, കര്‍മത്തിന്റെ കാഠിന്യം കുറയ്ക്കുന്നതും ഞാന്‍. ചില അവസരങ്ങളില്‍ എന്റെ അനുഗ്രഹത്താല്‍ ഞാന്‍ കര്‍മങ്ങളെ തുടച്ചുമാറ്റുകപോലും ചെയ്യുന്നുണ്ട്. ഓരോ നിമിഷവും ഇതേക്കുറിച്ച് ഞാന്‍ നിന്നെ ജാഗരൂകയാക്കുന്നു. നിരന്തരമായ അവബോധം വളര്‍ത്തിയെടുക്കൂ. കര്‍മബന്ധത്തില്‍ നിന്നും മുക്തിനേടൂ. നിന്റെ ജീവിതത്തില്‍ നീ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ തീര്‍ച്ചയായും നിന്നിലേയ്ക്കുതന്നെ തിരിച്ചുവരും. അതുകൊണ്ട് എന്റെ പ്രതിരൂപം സൃഷ്ടിക്കൂ. എന്നില്‍ സ്നേഹം ജനിപ്പിക്കൂ. നിന്നില്‍ തന്നെ എന്നെ തിരിച്ചെത്തിക്കൂ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: