സന: യമനിലെ അല്‍ഖ്വയ്ദ ഭീകരരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു നേരേയുണ്ടായ ആക്രമണത്തില്‍ 19 പേര് മരിച്ചു. ഏഴു പൊലീസുകാരും മൂന്നു ഭീകരരുമാണ് മരിച്ചത്.
രണ്ടു ഭീകരര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. പതിന്നാലോളം അല്‍ഖ്വയ്ദ ഭീകരര്‍ രക്ഷപ്പെട്ടതായാണ് വിവരം. ജയിലിനു പുറത്തെത്തിയ ഭീകരര്‍ കാര്‍ബോംബ് സ്ഫോടനം നടത്തുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവച്ചതോടെ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിനു പിന്നില്‍ യെമന്‍ അല്ഖ്വയ്ദയാണെന്നാണ് സംശയിക്കുന്നത്.
–
പ്രതികരിക്കാൻ ഇവിടെ എഴുതുക: