നിലമ്പൂര്‍: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ യുവതി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐജി എസ്. ഗോപിനാഥ് പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിജിപി ശങ്കര്‍ റെഡ്ഡിയും ഇന്നലെ നിലമ്പൂരിലെത്തി സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. കൊലപാതകം നടന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലും രാധയുടെ മൃതദേഹം കെട്ടിതാഴ്ത്തിയ ചുള്ളിയോട്ടെ കുളത്തിലും എഡിജിപി പരിശോധന നടത്തി.
ഐജി എസ്. ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഇന്നലെ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്തു. നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാധയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നെങ്കിലും സിഐക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കാള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവം വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: