ന്യൂജഴ്സി: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി എഞ്ചല മാത്യു (20) ന്യൂജഴ്സിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ന്യൂമെക്സിക്കോയിലെ അല്ബെക്കറിലായിരുന്നു താമസം. അമേരിക്കയിലെ മാസച്ചുസെറ്റ്സിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ന്യൂറോ ബയോളജിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു എഞ്ചല. ഹാര്‍വാര്‍ഡ് മോക്ക് ട്രയല്‍ അസോസിയേഷന്റെ മെബര്‍ കൂടിയായ എഞ്ചല മാത്യു വെര്‍ജീനിയയില്‍ നടന്ന മോക്ക് ട്രയലിലെ പ്രബന്ധ മത്സരത്തില്‍ പങ്കെടുത്ത്തിരിച്ചുവരുന്നതിനിടയില് ന്യൂജഴ്സി ടേണ്‍ പൈക് ഹൈവേയില്‍ വെച്ചാണ് അപകടം. എഞ്ചലയോടൊപ്പം മറ്റ് ആറ് വിദ്യാര്‍ത്ഥികളും കാറില്‍ ഉണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് മാത്രമാണ് സാരമായി പരിക്കേറ്റത്. ട്രാക്ടര്‍ ട്രെയ്ലറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട മിനി വാന്‍ ഗാര്‍ഡ് റെയിലില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ ഡോര്‍ തുറന്ന് എഞ്ചല വെളിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: