കോട്ടയം: വിവേകാനന്ദന്റെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുമുള്ള പ്രസക്തിയേറിവരികയാണെന്നു തുഞ്ചത്തെഴുത്തച്ചന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവേകാനന്ദ പഠനപീഠം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളിലും വര്‍ദ്ധിച്ചുവരുന്ന അനുഷ്ഠാനങ്ങളോടുള്ള ആസക്തി മതതത്വങ്ങളെ ബലികഴിക്കുന്നതാണ്. ഇന്ന് കാണുന്ന അനുഷ്ഠാനാഭാസങ്ങള്.
സര്‍വമതങ്ങളേയും ഒന്നായികാണുന്ന വേദാന്തമാണ് വിവേകാനന്ദന് ലോകത്തിന് മുന്പില് അവതരിപ്പിച്ചത്. പൗരോഹിത്യത്തിന് വിട്ടുകൊടുക്കേണ്ടതല്ല മതം. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യന്‍ യുവത്വം വിവേകാന്ദന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമെ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്നിരയിലെത്തിക്കാനാകൂ. നിസ്സംഗഭാവം വെടിഞ്ഞ് തന്നിലെ ആത്മീയ ചൈതന്യം കണ്ടെത്തി രാഷ്ട്രസേവനത്തിനുതകുന്ന പൗരന്മാരായി യുവാക്കളെ വിവേകാനന്ദ ചിന്തകള്‍ക്ക് മാറ്റാനാകും. സ്വാമി വിവേകാനന്ദന് സ്വപ്നം കണ്ട ഭാരതീയ പൗരനായിത്തീര്‍ന്ന മഹാത്മജിയുടെ നാമധേയത്തിലുള്ള എം.ജി. സര്‍വകലാശാലയില്‍ വിവേകാനന്ദ പഠനപീഠം ഏര്‍പ്പെടുത്തിയത് ഏറ്റവും ഉചിതമാണെന്നും കെ. ജയകുമാര്‍ പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.കെ. സോമശേരനുണ്ണി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രൊഫ. ബി. സുശീലന്, പി.കെ. ഫിറോസ് സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഡോ. പി.എസ്. രാധാകൃഷ്ണന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിവേകാനന്ദ പഠനപീഠാധിപതി പ്രൊഫ.ഒ.എം. മാത്യു സ്വാഗതവും കോര്‍ഡിനേറ്റര്‍ ഡോ.കെ.സാബുക്കുട്ടന്‍ നന്ദിയും അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: