കോട്ടയം : സംഗീതപ്രേമികള്‍ക്ക് വിരുന്നായും മലയാള ചലച്ചിത്രഗാനരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അവരുടെ പാട്ടുകള്‍കൊണ്ട് പ്രണാമമര്പ്പിച്ചുകൊണ്ടും നടക്കുന്ന ‘രാകേന്ദു’ സംഗീതോല്‍സവം സി.എം.എസ.് കോളേജില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. വയലിന്കമ്പികളില് വിരല്‍തുമ്പ് കൊണ്ട് നാദങ്ങള്‍ തീര്‍ത്താണ് മന്ത്രി സംഗീതപരിപാടി ഉദ്ഘാടനം ചെയ്്തത്.
മലയാളത്തിലെ ഗൃഹാതുരത്വ ഓര്‍മ്മയിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്നതാണ് മലയാള സിനിമഗാനങ്ങളെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മനസ് സംഘര്‍ഷത്തില്‍ ഉഴലുമ്പോള്‍ പലപ്പോഴും സന്തോഷവും ആഹഌദവും നല്‍കുന്നതാണ് സിനിമഗാനങ്ങളെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മലയാള സര്‍വകാലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ മുഖ്യപ്രഭാഷണവും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാര ജേതാവായ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കറെ ആദരിക്കുകയും ചെയ്തു.
കലാകാരന്മാര് മരിക്കുന്നില്ല അവര്‍ നമ്മൂടെ ഹൃദയങ്ങളില്‍ അമരന്മാരായി ജീവിക്കുന്നു. കാളിദാസനും ഷേയിസ്പിയറും വയലാറുമെല്ലാം ഇന്നും നമ്മളില്‍ ജിവിക്കുന്നുണ്ട്. നല്ല മനുഷ്യന്മാരായും പ്രണയാര്‍ദ്രമായും ഒരു തലമുറയെ നരബാധിക്കാതെ നിലനിര്‍ത്തിയിരുന്നത് സിനിമഗാനങ്ങളാണ്.എന്നാല്‍ ഇന്ന് നല്ല സിനിമ ഗാനങ്ങളില്ലെന്നും കെ ജയകുമാര്‍ കൂട്ടിചേര്‍ത്തു. തുടര്‍ന്ന് പാട്ടെഴുത്ത് 2014 പുസ്തക പ്രദര്‍ശനം അഡ്വ: കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഗായകനും ഗാനനിരൂപകനുമായ വി.ടി.മുരളിയുടെ രചനയുടെ തച്ചുശാസ്ത്രം, മഹാത്മാഗാന്ധി സര്‍വകാലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. പി.എസ്.രാധാകൃഷ്ണന് രചിച്ച ദൃശ്യഹര്‍ഷത്തിന്റെ സമയരേഖകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും കെ.ജയകുമാര്‍ നിര്‍വഹിച്ചു. പ്രൊഫ.സി.ആര്.ഓമനക്കുട്ടന് അനുസ്മരണപ്രഭാഷണം നടത്തി.
സി.കെ.ജിവന് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡിജോ കാപ്പന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷന്‍ എം.പി.സന്തോഷ് കുമാര്‍, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന് നായര്‍, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി, സി.എം.എസ്.കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, ട്രസ്റ്റ് സെക്രട്ടറി കുര്യന്.കെ.തോമസ്,സി എം എസ് കോളജ് യൂണിയന് ചെയര്മാന് അതീഷ് കെ എസ് അഡ്വ:വി.ബി.ബിനു എന്നിവര്‍ പ്രസംഗിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോട്ടയം സി.കെ.ജീവന് സ്മാരക ട്രസ്റ്റും സി. എം.എസ്. കോളജും സംയുക്തമായി വിവിധ സംസ്ക്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് ഈ അപൂര്‍വ്വ സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത്.ആദ്യദിനമായ നാദപൗര്ണ്ണമിയില് 6.30-ന് അനശ്വരഗായകരായ കെ.പി. ഉദയഭാനു, പി.ബി. ശ്രീനിവാസ്, മന്നാഡെ, ടി.എം. സൗന്ദരരാജന് എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് വയലിന്വിദഗ്ദ്ധന് സി.എസ്. അനുരൂപും സംഘവും ഉപകരണ സംഗീതസമന്വയം ഒരുക്കി. രാകേന്ദുവിന്റെ രണ്ടാം ദിവസമായ ഇന്ന് വി ദക്ഷിണാമൂര്‍ത്തിക്ക് പ്രണമമര്പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: