കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടണമെന്ന് ഉത്തരവിന് പുല്ലുവില. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇപ്പോഴും ഒരു നിയമവും പാലിക്കാതെ അറവുശാലകളുടെ പ്രവര്‍ത്തനം നിര്‍ബാധം തുടരുകയാണ്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ അറവുശാലകള്‍ക്കും നിയമപരമായി അനുമിതി നല്‍കിയിട്ടില്ലെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച വിവാരാവകാശ രേഖയില്‍ നിന്നും വ്യക്തമായി. ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ണന് ചോറ്റി വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിലാണ് ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിച്ചത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ എത്ര അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള കണക്കുപോലും നല്കാന് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മുഴുവന്‍ അറവുശാലകളും പൂട്ടുന്നതിന് ശക്തമായ സമര നടപടികള്‍ നടന്നുവരികയാണ്. ജില്ലയില്‍ തന്നെ ചുരുക്കും ചില അറവുശാലകള്‍ മാത്രമാണ് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത്.
മൃഗങ്ങളെ ഇറച്ചിക്കായി കൊലപ്പെടുത്തുന്നതിന് മുന്‍പ് വെറ്ററിനറി സര്ജന്െ്റ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തമിഴ്നാട്ടില്‍ നിന്നും വ്യാപകമായി എത്തിക്കുന്ന പോത്തുകളെ പരിശോധനയ്്ക്ക് വിധേയമാക്കാതെ അറവു ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് നല്‍കാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ജനവാസമേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ വരെ മൃഗങ്ങളെ അറവു ചെയ്യുന്നത്. മൃഗങ്ങളെ കൊല്ലുന്നത് പലപ്പോഴും ക്രൂരമായാണെന്ന് പരാതിയുമുണ്ട്.
ആഘോഷ ദിവസങ്ങളില്‍ ഇറച്ചി വില്‍പ്പന വര്‍ധിക്കുന്നതിനാല്‍ അറവുശാലകളില്‍ തിരക്കേറും. ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടികളും എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പോത്തുകള്‍ക്ക് നിയന്ത്രണം വീണതോടെ അറവുശാലകളില്‍ നിന്നും ലഭിക്കുന്ന ഇറച്ചികളിലും കൃത്യമം നടക്കുന്നതായി ആരോപണമുണ്ട്. ഹോട്ടലുകളില്‍ പോത്തിറച്ചി കിട്ടാതെ വരുന്നതോടെ മാടുകളുടെ ഇറച്ചി വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. മൃഗങ്ങളില്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നു വരുന്ന മൃഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിയന്ത്രണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്്് അറവുശാല ഉടമകളുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ച്്് പ്രതിഷേധിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിലാണ് സംഘടനയുടെ ജില്ലാ സമ്മേളനം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അറവുശാലകള്‍ക്കും അനുമതിയില്ലാത്ത സാഹചര്യത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം തന്നെ ദുരൂഹത ഉളവാക്കുന്നു. മൃഗങ്ങളെ ക്രൂരമായി കൊലചെയ്യുന്നതിന് ശക്തമായ നിയമം നിലവിലുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ സമരം ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: