ബ്രസല്‍സ്: കടല്‍കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തീവ്രവാദകുറ്റം ചുമത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ നാറ്റോ രംഗത്ത്. ഇക്കാര്യത്തില്‍ ഇന്ത്യ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കാണണമെന്നും നാറ്റോ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടല്‍കൊള്ളക്കാര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നത് നാറ്റോയാണ്. നാവികര്‍ക്കെതിരെ തീവ്രവാദകുറ്റം ചുമത്താന്‍ പോകുന്നുവെന്ന അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും നാറ്റോ തലവന്‍ ആന്‍ഡേഴ്സ് ഫോര്‍ റസ്മസര് ബ്രസല്‍സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എംടി എന്റിക ലെക്സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: