പറവൂര്‍: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ചായ് പേ ചര്‍ച്ചാ വിത്ത് നമോ’ വരാപ്പുഴ തേവര്‍കാട് ബാബുവിന്റെ ചായക്കടയില്‍ നടന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നരേന്ദ്രമോദിയുമായി ചായ കുടിക്കുവാന്‍ എത്തിയവര്‍ സംസാരിച്ചത്. ചായ വില്പ്പനക്കാരന് പ്രധാനമന്ത്രിയാകാന്‍ പോകുന്നതിനെക്കുറിച്ച് ഉയര്‍ന്ന അധിക്ഷേപത്തിന് മറുപടിയെന്നോണമാണ് മോദി രാജ്യത്തെ ചായക്കടക്കാരോട് നേരിട്ട് ആശയവിനിമയം നടത്തിയത്. ചായ് പേ ചര്‍ച്ചയുടെ ഉദ്ഘാടനം ബിജെപി ദേശീയ സമിതിയംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.രാജന്, സംസ്ഥാന സമിതി അംഗം എം.എന്‍.ബാലചന്ദ്രന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് നിര്‍മ്മല്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി.എ.ദിലീപ്, ടി.ജി.വിജയന്, വി.വി.ബാലകൃഷ്ണന്, നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: