ന്യൂദല്‍ഹി: കേന്ദ്ര റെയില്‍മന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് കേരളത്തിന്റെ കാര്യത്തില്‍ നിരാശയുടെ പത്താം വാര്‍ഷിക ബജറ്റ്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ റെയില്‍ ബജറ്റില്‍ കാര്യമായി യാതൊന്നും കിട്ടാതിരിക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും ബജറ്റില്‍ നിന്നും റെയില്‍വേ ഇത്തവണ പൂര്‍ണ്ണമായും ഒഴിവാക്കി.
കൊള്ളനിരക്ക് ഈടാക്കുന്നതിനായി റെയില്‍വേ അവതരിപ്പിച്ച ഒരു പ്രീമിയം ട്രെയിനും ആഴ്ചയില്‍ രണ്ടു ദിവസം മാത്രമുള്ള ഒരു എക്സ്പ്രസ് ട്രെയിനും ഒരു പാസഞ്ചറും മാത്രമാണ് സംസ്ഥാനത്തിനായി വകയിരുത്തിയിരിക്കുന്നത്. പുതിയ പാതകളോ പുതിയ പാതയിരട്ടിപ്പിക്കലോ ഇല്ല. പുതിയ പാതയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ പോലും കേന്ദ്രറെയില്മന്ത്രിയുടെ ഭാഗത്തുനിന്നും കേരളത്തിനുണ്ടായിട്ടില്ല. തിരുവനന്തപുരം-നഗാരി ലൈന്‍ പോണ്ടിച്ചേരിയിലേക്ക് നീട്ടുന്നതിനുള്ള സര്‍വ്വേ പ്രഖ്യാപിച്ചതുമാത്രമാണ് പുതിയ ലൈനുകളില്‍ പേരിനെങ്കിലും കേരളത്തെ പരാമര്‍ശിക്കുന്നത്.
ഏറ്റവും തിരക്കുള്ള ബാംഗ്ലൂര്‍ റൂട്ടില്‍ പ്രീമിയം ട്രെയിന്‍ അനുവദിച്ചതോടെ യാത്രക്കാര്‍ പരമാവധി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഈറോഡ്, തിരുപ്പൂര്‍ വഴിയാണ് യശ്വന്ത്പൂരിലേക്ക് പുതിയ വണ്ടി സര്‍വ്വീസ് നടത്തുക. തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് തീവണ്ടി ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു പ്രാവശ്യം കോട്ടയം വഴിയും രണ്ടാമതു തവണ ആലപ്പുഴ വഴിയുമാണ് സര്‍വ്വീസ്. ദല്‍ഹിയിലേക്കുള്ള ട്രെയിനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ തീവണ്ടി യാതൊരു പ്രയോജനവും നല്‍കില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ദല്‍ഹി-തിരുവനന്തപുരം പ്രതിദിന തീവണ്ടി ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. ഇത് റദ്ദാക്കിയാണ് ആഴ്ചയില്‍ രണ്ടു ദിവസത്തേക്കുള്ള പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി മന്ത്രിമാര്‍ കേരളത്തിനെ പ്രതിനിധീകരിച്ച് കേന്ദ്രസര്ക്കാരിലുണ്ടായിട്ടും കോണ്‍ഗ്രസ് തന്നെ റെയില്‍വകുപ്പ് ഭരിച്ചിട്ടും സംസ്ഥാനത്തിനാവശ്യമായതു നേടിയെടുക്കാന്‍ കോണ്‍ഗ്രസിനും കേരളത്തിലെ എംപിമാര്‍ക്കും സാധിച്ചിട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയേപ്പറ്റി പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ ബജറ്റവതരണത്തിനിടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതും ആരാലും ശ്രദ്ധിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: