കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്, കെജിഎസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് സത്യവാങ്മൂലം ഫയല്‍ ചെയ്തു. ആറന്മുള വിമാനത്താവള പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമികൈമാറിയതിന് ബാലകൃഷ്ണനും നന്ദകുമാറിനുമെതിരെ വിജിലന്‍സ് അന്വേഷണ ഉത്തരവിനെ ചോദ്യംചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് വിജിലന്‍സ് എസ്പി പി.കെ. ജഗദീഷ് സത്യവാങ്മൂലം നല്‍കിയത്. പ്രഥമദൃഷ്ട്യാ ബാലകൃഷ്ണനും നന്ദകുമാറിനുമെതിരെ കേസുണ്ട്. പ്രാഥമിക തെളിവുകള്‍ ഇവര്‍ക്കെതിരെയാണ്.
കെ.ജെ. എബ്രഹാം വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാരില്‍നിന്നും എന്‍ഒസി നേടി. ടി. ബാലകൃഷ്ണന് വഴിവിട്ട് കെജിഎസ് കമ്പനിയെ സഹായിച്ചു. ബാലകൃഷ്ണനും നന്ദകുമാറും കെജിഎസിനുവേണ്ടി ഗൂഢാലോചന നടത്തി എന്നാണ് വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: