കോട്ടയം: വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തില്‍ ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഗുരുജി ബാലാശ്രമത്തിന്റെ ശിലാസ്ഥാപനം 15-ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശ്വഹിന്ദു പരിഷത്ത് ദേശീയ പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും. രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ ബാലാശ്രമ നിര്‍മ്മാണ സമിതി പ്രസിഡന്റ് കെ.എന്‍.നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഭദ്രദീപം തെളിയിക്കും.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്. ബലരാമന്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ.ഗോപാലകൃഷ്ണന് സ്വാഗതവും, ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന് നന്ദിയും രേഖപ്പെടുത്തും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ.എന്‍.നാരായണന് നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന് വിശ്വിഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി.ബാലചന്ദ്രന്‍പിള്ള, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.വി.എം.നായര്‍, ജില്ലാ സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണന്,ജില്ലാ വൈസ്പ്രസിഡന്റ് ഗീതശങ്കര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: