വൈക്കം: മഹാദേവക്ഷേത്രത്തിലെ അമ്പലക്കള്ളന്മാരെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം. മാസങ്ങള്‍ക്കു മുന്‍പ് നടന്ന മോഷണത്തിന് നിയമസാധുത കുറവാണെന്ന വാദം ഉയര്‍ത്തിക്കാട്ടിയാണ് ഇവര്ക്കുവേണ്ടിമുന്കൂര് ജാമ്യത്തിനു നീക്കംനടക്കുന്നത്.പ്രതികള്‍ നാട്ടീല് തന്നെയുണ്ടെന്ന സുചനയും ഉണ്ടായിട്ടും ഇവരെ പിടികൂടുന്നതില്‍ ലോക്കല്‍ പോലീസ് കാണിക്കുന്ന അനാസ്ഥയില്‍ ഭക്തര്‍ക്ക് വ്യാപകമായ പരാതിയുണ്ട്.
കാണിക്കവഞ്ചിയിലെ മോഷണം തുടങ്ങിയിട്ട് നാളുകളേറെയായി. ഒരുമിച്ചുനിന്ന് മോഷണം നടത്തിയവര്‍ തെറ്റിപ്പിരിഞ്ഞപ്പോഴാണ് സത്യം പുറത്തുവരുന്നത്. കാണിക്കവഞ്ചിയിലെ നാണയങ്ങള്‍ ചാക്കിലാക്കി ഇവിടെനിന്ന് നിരവധി തവണ കടത്തിയിട്ടുള്ളതായാണ് അറിയുന്നത്. മാസങ്ങള്‍ക്കു മുന്‍പ് വടക്കേ ഗോപുരത്തിനു സമീപം നിറച്ചാക്ക് തലയില്‍ ചുമന്ന് കാറില്‍ കയറ്റിവിടുന്നതു കണ്ട് സംശയം തോന്നിയ ഒരാള്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തു. പിന്നീട് ഈ പ്രശ്നം ഒതുക്കിത്തീര്‍ത്തു. അന്നദാനപ്പുരയിലെ പഴകിയ പലചരക്ക് സാധനമാണ് കാറില്‍ കയറ്റിവിട്ടതെന്നായിരുന്നു ജീവനക്കാര്‍ നല്കിയ മറുപടി. രാത്രികാലങ്ങളിലും ഇതുപോലെ ചാക്കില്‍ സാധനങ്ങള്‍ ദേവസ്വം ജീവനക്കാര്‍ കടത്തിയിട്ടുണ്ട്. നിരവധി തവണ ഇത് പലരും കണ്ടിട്ടുമുണ്ട്. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. അഷ്ടമി നാളിലും ജീവനക്കാരുടെ പകല്‍ക്കൊള്ള ക്ഷേത്രത്തില്‍ നടമാടിയിട്ടുണ്ട്. റെക്കോര്‍ഡ് ആള്‍ത്തിരക്കാണ് ഇത്തവണത്തെ അഷ്ടമിയ്ക്കുണ്ടായത്. എന്നാല്‍ തിരക്കിന്റേതായ വരുമാന വര്‍ദ്ധനവ് ഉണ്ടായില്ല. ക്ഷേത്രത്തിലെ ജീവനക്കാരുടെ തട്ടിപ്പുകഥകള്‍ പുറത്തുവന്നതോടെ വിശ്വാസികള്‍ ആശങ്കയിലായിരിക്കുകയാണ്.
കാരണം പൂട്ടുള്ള കാണിയ്ക്കവഞ്ചി അതി വിദഗ്ദ്ധമായി തുറന്ന് കവര്‍ച്ച നടത്തിയവര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളിലും കൈവച്ചിട്ടുള്ളതായാണ് ആശങ്ക. തിരുവാഭരണത്തിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥനും മോഷണത്തിനു സഹായം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ജീവനക്കാരുടെ തട്ടിപ്പുകഥകള്‍ പുറത്തുവന്നതോടെ വിശ്വാസികളോട് അതിരുവിട്ടാണ് ഇവരുടെ പെരുമാറ്റം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനു പകരം മുഴുവന്‍ ഉദ്യോഗസ്ഥരേയും മാറ്റിനിര്‍ത്തി അന്വേഷണം നടത്തേണ്ടതാണ് അനിവാര്യം. ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി സംരക്ഷിക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ ഇനി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം വിജിലന്‍സ് പറയുന്നു. ഇപ്പോഴത്തെ കുറ്റവാളികളെ വെള്ളപൂശാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ദേവസ്വം വിജിലന്‍സ് എസ്.പി. ക്ഷേത്രത്തിലെ രണ്ടു ഗാര്ഡുമാര്ക്കെതിരേ തെളിവു സഹിതം പോലീസിന് വിവരങ്ങള്‍ നല്കി. ഇതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുത്ത് സി.ഐ. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ സ്റ്റേഷനില്‍ എസ്.ഐ. ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് കാണിക്കുന്നകാലതാമസംകേസ് ഒതുക്കിത്തീര്ക്കാനിടയാക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിലെ ഗാര്‍ഡുമാരായ സുരേഷ്, നിഷാദ് എന്നിവരാണ് ഒളിവില്‍കഴിയുന്നത്. ഇവരെ പിടികൂടി ചോദ്യംചെയ്താല്‍ ദേവസ്വത്തിലെ പല വമ്പ•ന്മാര്‍ കുടുങ്ങുകയും, ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന പല കള്ളക്കഥകള്‍ പുറത്തുവരികയും ചെയ്യും. ക്ഷേത്രത്തിനുള്ളിലെ കവര്‍ച്ചയെപ്പറ്റി കാര്യക്ഷമമായ രീതിയിലുള്ള അന്വേഷണം ഇനിയും വൈകുന്നത് ആസൂത്രിതമാണെന്ന് പരക്കെ ആരോപണമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: