കോട്ടയം: പത്താം ക്ലാസ് ജയിക്കുന്ന എല്ലാവര്ക്കും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം തിരുനക്കര മൈതാനത്ത് ഹയര്‍ സെക്കന്‍ഡറി കോട്ടയം മേഖലാ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുട്ടികള്‍ക്കും ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടാന്‍ നിലവില്‍ അവസരമുണ്ട്. ഇനി പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണം.-അദ്ദേഹം പറഞ്ഞു.
സമ്മേളനോദ്ഘാടനം വനം, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. വരുംതലമുറയ്ക്ക് പ്രയോജനപ്പെടത്തക്ക വിധത്തിലാണ് വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. പരമാവധിപേര്‍ക്ക് പഠിക്കാന്‍ അവസരം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്‍സി പാറേല്‍, വാര്‍ഡ് കൗണ്‍സിലര്‍ അനീഷ തങ്കപ്പന്, റ്റി.എച്ച്.എസ്.ഇ ജോയിന്റ് ഡയറക്ടര്‍മാരയ പി.എ. ഷാജുദ്ദീന്‍, ഡോ. മോഹന്‍കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ്കടര്‍ ജെസി ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ സ്വാഗതവും റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: