മുംബൈ: മഹാരാഷ്ട്ര നവ നിര്മാണ് സേനാ നേതാവ് രാജ് താക്കറെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു, വിടുകയും ചെയ്തു. എംഎന്‍എസ് ആഹ്വാനം ചെയ്ത റോഡ് ഉപരോധത്തിനായി പോകുമ്പോഴാണ് രാജിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ഇടങ്ങളിലും നേരിയ അക്രമ സംഭങ്ങള്‍ ഉണ്ടായി. മഹാരാഷ്ട്രയിലെ കാലാവധി പൂര്‍ത്തിയാക്കിയ ടോള്‍ ബുത്തുകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം തുടങ്ങിയത്. സംസ്ഥാനത്തെ ദേശീയപാതകളില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ മുംബൈ പൂനെ ദേശീയപാതയില്‍ വാശി ടോള്‍ ബുത്തിലെ ഉപരോധസമരത്തിന് നേതൃത്വം നല്കാന് തിരിച്ച രാജ് താക്കറെയെ, പൊലീസ് ചെമ്പൂരില്‍ കസ്റ്റഡിയില്‍ എടുത്തു. ഇതേ തുടര്‍ന്ന് ഔറംഗാബാദ്, ദഹിസര്‍, താണെ, നവിമുംബൈ, രത്നഗിരി എന്നിവിടങ്ങളില്‍ ബസ്സുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ് ഉണ്ടായി. ഇതോടെ രാജിനെ പൊലീസ് വിട്ടു.
തുടര്‍ന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ചര്‍ച്ചക്ക് ക്ഷണിച്ചു. ഇന്നു രാവിലെ 10 മണിക്കാണ് കൂടിക്കാഴച്. സമരം തത്കാലം അവസാനിപ്പിച്ചതായി രാജ് താക്കറെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: