ബീജിംഗ്: 60 വര്‍ഷത്തെ ശത്രുത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈനയും തായ് വാനും നടത്തിയ ഉന്നതതല ചര്‍ച്ച വിജയകരം.
എത്രയും വേഗം പ്രതിനിധി ഓഫീസുകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.അതേസമയം സമാധാനക്കരാര്‍ അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല.
ചൈനീസ് നഗരമായ നാന്ദിംഗില് നടന്ന ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷാംഗ് ഷിജുനും തായ്ലാന്റ് വിദേശകാര്യമന്ത്രി വാംഗ് ചിയുമാണ് പങ്കെടുത്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി പ്രവര്‍ത്തിക്കുന്ന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എത്രയും വേഗം പ്രതിനിധി ഓഫീസുകള്‍ തുറക്കാനാണ് പ്രധാന തീരുമാനം. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും ധാരണയായിട്ടുണ്ട് .
1949ല്‍ മാവോയുടെ നേതൃത്വത്തിലുള്ള സൈന്യം ചൈനയുടെ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ചിയാങ്കൈഷക്കിന്റെ നേതൃത്വത്തിലുള്ള ദേശീയ വാദികള്‍ തായ്വനിലേയ്ക്കു രക്ഷപെടുകയും അവിടെ രാജ്യം സ്ഥാപിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: