മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലും നെടുമ്പാശേരിയിലും ഓരോ കിലോ സ്വര്ണവീതം പിടികൂടി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംബവം.
കാസര്‍കോട് സ്വദേശി ജാഫറില്‍ നിന്നാണ് നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്ന് ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെത്തിയ ജാഫര്‍ മരപ്പെട്ടിക്കുള്ളില്‍ പല കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ദുബായില്‍ നിന്നെത്തിയ പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ്. പേപ്പര്‍ രൂപത്തിലാക്കിയ സ്വര്‍ണം ബെഡ്ഷീറ്റിനൊപ്പം ഒളിച്ചുകടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: