ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലെ സൈനികത്താവളത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മൊസൂള്‍ പട്ടണത്തില്‍ അജ്ഞാതരായ തൊക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നാല് പേരെ വെടിവെച്ചും മറ്റുള്ളവരെ തലയറുത്തുമാണ് കൊന്നതെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കലാപകാരികളുടെ ശക്തികേന്ദ്രമായിരുന്നു മൊസൂള്‍ പട്ടണം.
2008 മുതല്‍ ഇറാക്കില്‍ തുടര്‍ച്ചയായി അജ്ഞാതരുടെ ആക്രമണങ്ങളാണുണ്ടാവുന്നത്. ഇത് ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരിന് ഒരു കനത്ത വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: