ദല്‍ഹി: പ്രമുഖ വിമാനകമ്പനിയായ ജെറ്റ് എയര്‍വേയ്സ് തുടര്‍ച്ചയായി നാലാം ത്രൈമാസത്തിലും 268 കോടി രൂപയുടെ നഷ്ടം. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലാണ് 267.9 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 85 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. മൂന്നാം ത്രൈമാസത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 7.8 ശതമാനം ഉയര്‍ന്ന് 4536 കോടിയായി. അതേസമയം, ചെലവ് 23 ശതമാനം വര്‍ദ്ധിച്ചു. 4762 കോടി രൂപയാണ് ആകെ ചെലവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധന ചെലവില്‍ മാത്രം 11 ശതമാനം വര്‍ധനയുണ്ടായതായി കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന ഇന്ധനവിലയും കടുത്ത മത്സരവുമാണ് നഷ്ടത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: