കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനായി സജ്ജമാക്കേണ്ടത് 2027 പോളിങ് സ്റ്റേഷനുകള്‍. 14 നിയമസഭ നിയോജകമണ്ഡലങ്ങളെയാണ് ഇത്രയും പോളിങ് സ്റ്റേഷനുകള്‍ പ്രതിനിധീകരിക്കുന്നത്. എറണാകുളം ലോക്സഭ മണ്ഡലം പൂര്‍ണമായും ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങള്‍ ഭാഗികമായും ജില്ലയിലാണ്.
ഏറ്റവും കൂടുതല്‍ പോളിങ് സ്റ്റേഷനുകള്‍ കണയന്നൂര്‍ താലൂക്കിലാണ് – 420. തൃപ്പൂണിത്തുറ (151 പോളിങ് സ്റ്റേഷനുകള്‍), എറണാകുളം (122), തൃക്കാക്കര (147) നിയമസഭ മണ്ഡലങ്ങളാണ് താലൂക്കില്‍ ഉള്‍പ്പെടുന്നത്. 325 പോളിങ് സ്റ്റേഷനുകളുമായി കുന്നത്തുനാട് താലൂക്കാണ് രണ്ടാം സ്ഥാനത്ത്. ചാലക്കുടി നിയമസഭ മണ്ഡലത്തിന്റെ ഭാഗമായ പെരുമ്പാവൂര്‍ (154), കുന്നത്തുനാട് (171) നിയമസഭ മണ്ഡലങ്ങള്ക്കായാണ് ഇത്രയും പോളിങ് സ്റ്റേഷനുകള്‍. എറണാകുളം ലോക്സഭ മണ്ഡലത്തില്‍ കളമശ്ശേരി (150), പറവൂര്‍ (162) നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പറവൂര്‍ താലൂക്കില്‍ 312 പോളിങ് സ്റ്റേഷനുകളുണ്ട്.
ചാലക്കുടിയുടെ ഭാഗമായ അങ്കമാലി (144), ആലുവ (145) മണ്ഡലങ്ങള്‍ക്ക് അതിരിടുന്ന ആലുവ താലൂക്കില്‍ 289 പോളിങ് സ്റ്റേഷനുകളിലായി സമ്മതിദായകര്‍ക്ക് വോട്ടു രേഖപ്പെടുത്താം. എറണാകുളത്ത് വൈപ്പിന്‍ (138), കൊച്ചി (148) നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊച്ചി താലൂക്കില്‍ 286 പോളിങ് സ്റ്റേഷനുകളുണ്ട്. കോട്ടയം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പിറവം (134), ഇടുക്കിയുടെ ഭാഗമായ മൂവാറ്റുപുഴ (125) എന്നിവ ഉള്‍ക്കൊള്ളുന്ന മൂവാറ്റുപുഴ താലൂക്കില്‍ 259 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇടുക്കിയുടെ തന്നെ ഭാഗമായ കോതമംഗലം മണ്ഡലം ഉള്‍പ്പെടുന്ന കോതമംഗലം താലൂക്കില്‍ 136 പോളിങ് സ്റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നു.
നിയമസഭ മണ്ഡലങ്ങളും പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും: പെരുമ്പാവൂര്‍ – പെരുമ്പാവൂര്‍ നഗരസഭ, അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍. അങ്കമാലി – അങ്കമാലി നഗരസഭ, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍, നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ്, തുറവൂര്‍ ഗ്രാമപഞ്ചായത്തുകള്‍. ആലുവ – ആലുവ നഗരസഭ, ചെങ്ങമനാട്, ചൂര്‍ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകള്‍. കളമശ്ശേരി – കളമശ്ശേരി നഗരസഭ, ആലങ്ങാട്, ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകള്‍. പറവൂര്‍ – നോര്‍ത്ത് പറവൂര്‍ നഗരസഭ, ചേണ്ടമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകള്‍.
വൈപ്പിന്‍ – കടമക്കുടി, മുളവുകാട്, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകള്‍. കൊച്ചി – കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകള്‍, കൊച്ചി കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 10 വരെയും 19 മുതല്‍ 25 വരെയും വാര്‍ഡുകള്‍. തൃപ്പൂണിത്തുറ – തൃപ്പൂണിത്തുറ നഗരസഭ, മരട് നഗരസഭ ,കുമ്പളം, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കൊച്ചി കോര്‍പ്പറേഷനിലെ 11 മുതല്‍ 18 വരെ വാര്‍ഡുകള്‍. എറണാകുളം – ചേരാനല്ലൂര്‍ പഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷനിലെ 26 മുതല്‍ 30 വരെ വാര്‍ഡുകള്‍, 32, 35, 52 മുതല്‍ 66 വരെ വാര്‍ഡുകള്‍. തൃക്കാക്കര – കൊച്ചി കോര്‍പ്പറേഷനിലെ 31, 33, 34, 36 മുതല്‍ 51 വരെ വാര്‍ഡുകള്‍, തൃക്കാക്കര നഗരസഭ.
കുന്നത്തുനാട് – ഐക്കരനാട്, കിഴക്കമ്പലം, കുന്നതതുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട് – പുത്തന്‍കുരിശ്, വാഴക്കുളം ഗ്രാമപഞ്ചായത്തുകള്‍. പിറവം – തിരുവാങ്കുളം (തൃപ്പൂണിത്തുറ നഗരസഭ), ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളുന്തുരുത്തി, , ഇലഞ്ഞി. കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍. മൂവാറ്റുപുഴ – മൂവാറ്റുപുഴ നഗരസഭ, ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകള്‍. കോതമംഗലം – കോതമംഗലം നഗരസഭ, കവളങ്ങാട്, കീരമ്പാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി ഗ്രാമപഞ്ചായത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: