ആലുവ: സെന്റ് സേവ്യേഴ്സ് വനിതാ കോളേജിലെ വിമന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം പ്രശസ്ത സാഹിത്യനിരൂപക ഡോ.എം.ലീലാവതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മണ്ഡലത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുള്ള ഇക്കാലത്തും എന്തുകൊണ്ടാണ് സ്ത്രീ-പുരുഷ വിവേചനം ഇത്ര ശക്തമായി നിലനില്‍ക്കുന്നതെന്ന് ആലോചിക്കണമെന്ന് ലീലാവതി പറഞ്ഞു. അതിപ്രാചീന കാലത്ത് ഇത്തരം വിവേചനങ്ങളൊന്നും ഇല്ലായിരുന്നു. പിന്നീട് ഇവ കടന്നുവന്നതിന് പിന്നില്‍ ശരീര ശാസ്ത്രപരവും മാനസികവുമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് സ്ത്രീയുടെ ധര്‍മമാണെങ്കിലും അതുമാത്രമല്ല അവളുടെ കര്‍ത്തവ്യം. കുടുംബം എന്ന സ്ഥാപനം പാരതന്ത്ര്യമായി സ്ത്രീകള്‍ അനുഭവിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഈ കാലഘട്ടത്തില്‍ സ്ത്രീയെ സംരക്ഷിക്കാന്‍ സ്ത്രീ തന്നെ വേണം. ആത്മവിശ്വാസമുണ്ടെങ്കില്‍ നേടാന്‍ കഴിയാത്തതൊന്നുമില്ല എന്നും അങ്ങനെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്ക് കഴിയണം എന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പല്‍ സി.റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംപി പ്രൊഫ.സാവിത്രി ലക്ഷ്മണന്, എറണാകുളം ജില്ല റീ-പ്രൊഡക്ടീവ് ആന്റ് ചെയില്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.ശാന്തകുമാരി, പ്രൊഫസര്‍ ഡോ.മേരി റെജീന, ഡോ.സി.റോസ് ജോസ്, ആലുവ വനിതാ സെല്‍ സിഐ പി.കെ.രാധാമണി, അഡ്വ.എല്‍സി, ഡോ.രമാദേവി, ഗീതാ ബക്ഷി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: