വൈക്കം: ജീര്‍ണാവസ്ഥയിലായ വാട്ടര്‍ അതോറിട്ടി ഓഫീസ് കെട്ടിടം ഉദ്യോഗസ്ഥര്‍ക്കും, പൊതുജനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ഇന്നലെ ഓഫീസ് മുറിയില്‍ ഊണ് കഴിച്ചുകൊിരിക്കുമ്പോള് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം അടര്‍ന്നുവീണ് അസി. എഞ്ചിനീയര്‍ വി.എന്‍. വിനിതയുടെ കൈയ്ക്ക് പരുക്കേറ്റു. ഉടന്‍തന്നെ ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് ഓഫീസിലെത്തിയ ഉപഭോക്താവിനും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ അടര്‍ന്നുവീണ് പരുക്കേറ്റിരുന്നു. കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ കെട്ടിടം പുന:നിര്‍മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ായില്ലെങ്കില് വരാനിരിക്കുന്നത് അപകടങ്ങളുടെ പെരുമഴയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: