മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീയില്‍ 20 ഓളം വീടുകള്‍ അഗ്നിക്കിരയായി. 2009 ല്‍ രാജ്യത്തുണ്ടായ കാട്ടുതീയില്‍ 173 പേരാണ് മരണമടഞ്ഞത്. ഓസ്ട്രേലിയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മെല്‍ബണില്‍ കാട്ടുതീയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ചൂടും വരള്‍ച്ചയും മൂലം വനങ്ങള്‍ കരിഞ്ഞുണങ്ങിയതിനാല്‍ അപ്രതീക്ഷിതമായി തീ രൂപപ്പെടുകയും വന്‍ അഗ്നിബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നതും തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ കാട്ടുതീയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് ഏറ്റവും കൂടിയ താപനിലയാണ് വിക്റ്ററി സ്റ്റേറ്റില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലവില്‍ 20 ഓളം വീടുകള്‍ അഗ്നിബാധമൂലം നശിക്കപ്പെട്ടു എന്നാണ് പ്രാഥമിക വിവരങ്ങള്‍. കൂടുതല്‍ വീടുകളില്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: