കറാച്ചി: കറാച്ചി യൂനിവേഴ്സിറ്റിയില്‍ ഭീകരസംഘടന അല്‍ഖ്വയ്ദയുടെ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. അഷാബ് എന്ന സംഘടനയാണു യൂനിവേഴ്സിറ്റി ക്യാംപസില്‍ പ്രവര്‍ത്തിക്കുന്നത്.
വിവരം പുറത്തറിഞ്ഞതോടെ ആഭ്യന്തരമന്ത്രാലയവും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വൈസ് ചാന്‍സലറോടു വിശദീകരണം തേടി. ക്യാംപസിനുള്ളില്‍ ഇവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇതാദ്യമായാണു ഒരു ഭീകര വിദ്യാര്‍ഥി സംഘടനയെ അധികൃതര്‍ കണ്ടെത്തുന്നത്. കോളെജ് ക്യാംപസുകളില്‍ നിന്നു ഭീകര പ്രവര്‍ത്തനത്തിനു വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യാന്‍ വേണ്ടിയാണ് ഇത്തരം സംഘടനകള്‍ക്കു രൂപം നല്‍കിയതെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: