ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശ് വിദ്യാര്‍ത്ഥി നിഡോ താനിയ കൊല്ലപ്പെട്ടത് തലക്കും മുഖത്തുമേറ്റ മുറിവുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്ത സ്രാവം നിഡോയുടെ മരണത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് പൊലീസ് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജനുവരി 29ന് ദല്‍ഹിയിലെ ലാജപത് നഗറില്‍ വച്ച് വ്യാപാരികളുടെ മര്‍ദനമേറ്റാണ് നിഡോ താനിയ കൊല്ലപ്പെട്ടത്.
വംശീയ അധിക്ഷേപം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നിഡോക്ക് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂന്നു പേര് ഒളിവിലാണ്. നിഡോയുടെ മരണം വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു.
സംഭവത്തിനെതിരേ നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അരുണാചല്‍ പ്രദേശിലെ എംഎല്‍എ നിഡോ പവിത്രയുടെ മകനാണ് നിഡോ താനിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: