ടോക്ക്യോ: ജപ്പാനില്‍ കനത്ത മഞ്ഞു വീഴ്ചയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 1200ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. നാല്‍പ്പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞു വീഴ്ചയാണിതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നത്.
തലസ്ഥാനമായ ടോക്യോയില്‍ ശനിയാഴ്ച 207 സെന്റീമീറ്റര്‍ കനത്തിലാണ് മഞ്ഞടിഞ്ഞത്. ഹിമപാതവുമായി ബന്ധപ്പെട്ട അപകടങ്ങളിലാണ് കൂടുതല്‍ പേരും മരിച്ചത്. 20,000 വീടുകള്‍ ഇരുട്ടിലാണ്.
വിമാന സര്‍വീസുകളും റോഡു ഗതാഗതവും തടസപ്പെട്ടു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലെ മഞ്ഞു വീഴ്ച ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: