കോട്ടയം : നിരവധി പ്രോജക്ടുകള്‍ വിജയകരമായി നടപ്പാക്കിക്കൊണ്ട് ഇ എസ് ഐ കോര്പ്പറേഷന് കേരളത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.
കോട്ടയം ജില്ലയിലെ വടവാതൂരില്‍ സ്ഥാപിക്കുന്ന ഇ എസ് ഐ ഡിസ്പെന്‍സറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം – ട്രാന്‍സ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, ഇ എസ് ഐ സി അംഗം വി രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി രവീന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, ജില്ല പഞ്ചായത്ത് അംഗം പ്രസാദ് എന്‍ കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ജോണ്‍ , പത്മകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: