നീലേശ്വരം: റോഡ് മാര്‍ഗ്ഗം വരുന്നവര്‍ക്ക് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന റെയില്‍വേ റോഡ് ക്രോസിങ്ങാണ് പള്ളിക്കര. ഇവിടെ മേല്‍പാലത്തിനുള്ള മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ആരുടെ സമ്മര്‍ദ്ദവും റെയില്വകുപ്പിണ്റ്റെ മുന്നില്‍ വില പോയില്ല. നഗരസഭയും ജനപ്രതിനിധികളും, നൂറ് മീറ്ററിനടുത്ത് താമസക്കാരനായ എംപിയുമുണ്ടായിട്ടും ഒന്നും നടന്നില്ല. കാലാകാലങ്ങളില്‍ ൫ മണിക്കൂറ് കൊണ്ട് അറ്റകുറ്റ പണികള്‍ തീര്‍ക്കാറുള്ള റെയില്‍വേ പത്തുദിവസം മുമ്പ് ഇത്തവണ അറ്റകുറ്റപണികള്‍ക്ക് ൪൮ മണിക്കൂറാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. നഗരസഭയോ രാഷ്ട്രീയകക്ഷികളോ ജനപ്രതിനിധികളോ പ്രതികരിച്ചില്ല. പോലീസ് സംവിധാനം വേണ്ടത്ര ഫലപ്രദമായതുമില്ല. നാലുവരിപാതയുടെ സ്ഥലമെടുപ്പും ബഹുജന പ്രക്ഷോഭവും വന്നതോടെ ഇപ്പോള്‍ എല്ലാം നിലച്ചു. രണ്ടുവരിപാതയ്ക്ക് ഉതകുന്ന വിധത്തിലാണ് നിലവില്‍ മേല്‍പ്പാലത്തിനായി സ്ഥലം അക്വയര്‍ ചെയ്തത്. ഇതിണ്റ്റെ നഷ്ടപരിഹാരം പോലും കൊടുത്തുതീര്‍ത്തിട്ടില്ല. ൪ വരിപാതയ്ക്കുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ പള്ളിക്കര പാലെരെകീഴില് വിഷ്ണുമൂര്‍ത്തി ക്ഷേത്രകോവിലും സ്ഥലവും നഷ്ടപ്പെടും. ഇതിനെതിരെ പള്ളിക്കര ക്ഷേത്രപരിസരത്ത് നടന്ന പ്രതിഷേധ സമരപന്തലില്‍ ഒരു ഭക്തന് കുഴഞ്ഞ് വീണ് മരിച്ചിരുന്നു. സ്ഥലവാസിയായ എംപിയുടെ വീടിനും പറമ്പിനും പോറലേല്ക്കാത്ത വിധമാണ് സ്ഥലമെടുപ്പ് നടന്നത് എന്നതും വിവാദമായിരുന്നു. സ്ഥലമെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിണ്റ്റെ പേരിലും കേസ് നിലവിലുണ്ട്. അന്നത്തെ ഉന്തിലും തള്ളലിലും ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. നാല് വരിപ്പാതക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ മേല്‍പ്പാലത്തിണ്റ്റെ കാര്യവും അവതാളത്തിലായി. നീലേശ്വരത്തും ചെറുവത്തൂരും സ്റ്റോപ്പില്ലാത്ത തീവണ്ടികള്‍ക്കായി ഗെയിറ്റ് അടച്ചാല്‍ മൂന്ന് കിലോമീറ്റര്‍ ദൂരം വരെ വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരുന്നു. റെയില്‍ വൈദ്യുതീകരിക്കുന്നതിണ്റ്റെ ഭാഗമായി പള്ളിക്കര ഗേയിറ്റിന് ഇരുവശത്തും സ്ഥാപിച്ച കമാനങ്ങള്‍ കാരണം റെയില്‍ വകുപ്പിണ്റ്റെ സാമഗ്രികള്‍ പോലും ഇതുവഴി കടത്താനാവാതെ ഗോവ-കര്‍ണാടക- തമിഴ്നാട് വഴി കേരളത്തിലേക്കെത്തിക്കേണ്ടി വന്നിരിക്കുകയാണ്. നാട്ടുകാരനായ എംപി ശ്രമിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: