കൊച്ചി : സാന്റാ ഫേയുടെപുതുതലമുറ മോഡല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഹ്യൂണ്ടായ് ഇന്ത്യ വിപണിയിലിറക്കി. പുതിയ സാന്റാ ഫേ ഇന്ത്യന്‍ എസ്യുവി വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കുമെന്ന് ഹ്യൂണ്ടായ് ഇന്ത്യ എംഡി: ബി.എസ്. സിയോ പറഞ്ഞു.
ഇ-വിജിറ്റി (ഇലക്ട്രോണിക് വേരിയബിള്‍ ജ്യോമട്രി) ടര്‍ബോ ചാര്‍ജറോടു കൂടിയുള്ള മൂന്നാം തലമുറ 2.2 എല്‍ സിആര്‍ഡിഐ ഡീസല്‍ എഞ്ചിനാണ് സാന്റാ ഫേയിലേത്. 3800 ആര് പി എമ്മില്‍ പരമാവധി 197 പിഎസ് കരുത്തും 1800-2500 ആര്‍പിഎമ്മില്‍ 42.9 കെജിഎം ടോര്‍ക്കും ഇത് പ്രദാനം ചെയ്യുന്നു. 6 – സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലുകള്‍ ലഭ്യമാണ്.
ഇതിന്റെ ആന്റി-ബ്രേക്ക് ലോക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്ട്രോള്, വെഹിക്കില്‍ സ്റ്റൈബിലിറ്റി മാനേജ്മെന്റ് എന്നിവ മികച്ച സുരക്ഷ നല്കുന്നു. ഭംഗിക്കും ഉപയോഗത്തിനും സുരക്ഷക്കും വേണ്ടുന്ന എല്ലാ ചേരുവയും ചേര്‍ന്ന സാന്റാ ഫോ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. വിവിധ മോഡലുകള്‍ക്ക് 2630,000 രൂപ (2 ഡബ്ല്യൂഡി എംടി), 2,715,000 രൂപ ( 2 ഡബ്ല്യൂഡിഎടി), 2,925,000 (4 ഡബ്ല്യൂഡിഎടി) എന്നിങ്ങനെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: