ജമ്മു: പാക് ഭീകരന് അഫ്സല് ഗുരുവിനെതിരെയുള്ള വധശിക്ഷ നടപ്പാക്കിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാശ്മീരില്‍ കനത്ത കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണു സൈന്യവും പൊലീസും. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ അഫ്സല് ഗുരുവിനെ വധിച്ചശേഷം ദല്‍ഹി ജയില്‍ വളപ്പില്‍ തന്നെ അടക്കുകയായിരുന്നു.
ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാനായ യാസിന് മാലികിന്റെ നേതൃത്വത്തില്‍ അഫ്സല് ഗുരുവിന്റെയും മറ്റൊരു ഭീകരനായ മക്ബൂല്ഭട്ടിന്റെയും ചിത്രങ്ങള്‍ പതിപ്പിച്ച പോസ്റ്ററുകളുമായി സമരം നടത്തി. ദല്‍ഹിയില്‍ തൂക്കിലേറ്റപ്പെട്ട ഗുരുവിന്റെയും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപക നേതാവുമായ മക്ബൂല്‍ ഭട്ടിന്റെയും ഭൗതികാവശിഷ്ടങ്ങള്‍ അവരുടെ കുടുംബത്തിനു വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം .കറുത്ത തുണി കൊണ്ട് ശിരസും വായയും മൂടിക്കെട്ടിയായിരുന്നു സമരം .
വധശിക്ഷയുടെ ഒന്നാം വാര്‍ഷികത്തില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് സംസ്ഥാനം . ശ്രീനഗറിലെ കര്‍ഫ്യൂ പ്രഖ്യാപിത പ്രദേശങ്ങളത്രയും പാരാമിലിറ്ററി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് . കൂടാതെ പൊലീസ് പട്രോളിംഗുമുണ്ട് . മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമല്ല .
എന്നാല്‍ ലാന്‍ഡ് ഫോണ്‍ സാധാരണ നിലയിലാക്കിയിട്ടുണ്ട് അധികൃതര്‍ . ഗുരുവിന്റെ മരണത്തോടെ കാശ്മീര്‍ വിഘടനവാദികളുടെ ശക്തിക്ഷയിച്ചതായും 200 ലധികം ഭീകരര്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു . മയ്സുമയില് നിന്നു ലാല്‍ ചൗക്കിലേയ്ക്കു സഹപ്രവര്‍ത്തകരോടൊപ്പം മാര്‍ച്ചു നടത്തിയ ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് യാസിന് മാലിക്കിനെയും ഏതാനും അനുയായികളെയും പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും ചേര്‍ന്ന് അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണിപ്പോള് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: