മുംബൈ: നടന് സഞ്ജയ് ദത്ത് ഒരു മാസത്തേക്ക് കൂടി പരോള്‍ നീട്ടി കിട്ടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വാര്‍ത്ത ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭാര്യ മാന്യതയുടെ ചികിത്സയുടെ ഭാഗമായിട്ടാണ് സഞ്ജയ് പരോള്‍ നീട്ടി കിട്ടാന്‍ ശ്രമിക്കുന്നത്. പൂനെ യെര്‍വാഡ ജയിലില്‍ കഴിയുകയായിരുന്ന സഞ്ജയ്ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ഒരു മാസത്തെ പരോള്‍ അനിവദിച്ചത്. എന്നാല്‍ ഭാര്യയുടെ അസുഖത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്കായി ഒരു മാസം കൂടി പരോള്‍ നീട്ടി ലഭിക്കുകയായിരുന്നു.
ഇതിന്റെ കാലാവധി ഈ മാസം 21ന് അവസാനിക്കാനിരിക്കെയാണ് അദ്ദേഹം വീണ്ടും പരോളിനായി ശ്രമിക്കുന്നത്. ശസ്ത്രക്രിയ ചെയ്തതില്‍ നിന്ന് പൂര്‍ണമായി സുഖപ്പെട്ടിട്ടില്ലാത്തതിനാലാണ് പരോളിന് വീണ്ടും ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. നേരത്തെ ചികിത്സയില്‍ മാന്യതയ്ക്ക് ക്ഷയരോഗമാണെന്ന് തെളിഞ്ഞിരുന്നു. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയാക്കേണ്ടി വരും.
1993ലെ മുംബൈ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈവച്ച കുറ്റത്തിനാണ് സഞ്ജയ് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 16ന് ടാഡാ കോടതിയാണ് ദത്തിനെ ശിക്ഷയ്ക്ക് വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: