കണ്ണൂര്‍: കെ കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിനെ സംബന്ധിച്ച് പി ബി അംഗം വൃന്ദ കരാട്ടിനോട് അഭിപ്രായം ചോദിക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകനു നേരെ സി.പി.എം എം.എല്‍.എയുടെ കൈയേറ്റ ശ്രമം.
പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണനാണ് പ്രാദേശിക ചാനലായ സിറ്റി ചാനലിന്റെ റിപ്പോര്‍ട്ടര്‍ നിഖിലിനോട് കയര്‍ത്ത് സംസാരിച്ചത്. സി.ഐ.ടി.യു സംഘടിപ്പിച്ച മറുനാടന്‍ തൊഴിലാളികളുടെ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വൃന്ദാ കാരാട്ട്.
ചോദ്യം ചോദിക്കാന്‍ ശ്രമിക്കുന്നതിനിടെ നിന്റെയൊരു വി.എസും കത്തും എന്നു പറഞ്ഞു കൊണ്ട് നിഖിലന്റെ കൈയില്‍ പിടിച്ച് തള്ളാന്‍ എം.എല്‍.എ ശ്രമിച്ചു. മറ്റു മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ എം.എല്‍.എയെ മറ്റുള്ളവര്‍ ചേര്‍ന്ന് ശാന്തരാക്കുകയായിരുന്നു. എം.എല്‍.എ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം മാദ്ധ്യമ പ്രവര്‍ത്തകര്‍ സി.പി.എം നേതാക്കളുടെ ശ്രദ്ധയില്രെടുത്തിയെങ്കിലു ആരും പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: