കൊച്ചി: കൊച്ചിയില്‍ ഓട്ടോ റിക്ഷാ തൊഴിലാളികള്‍ നടത്തി വരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. കളക്ടറുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലാകെ വ്യാപിപ്പിച്ച സമരം യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മീറ്റര്‍ ചാര്‍ജ്ജ് ഇടാക്കാന്‍ പോലീസ് പീഡനമുറകള്‍ പുറത്തെടുക്കുന്നുവെന്ന് ആരോപിച്ച് വ്യാഴാഴ്ച്ചയാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്. നിയമത്തെ വെല്ലുവിളിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നതെന്നും പോലീസ് നിലവിലുള്ള നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ പറഞ്ഞിരുന്നു. നിരത്തിലിറങ്ങാന്‍ തയ്യാറാകുന്ന ഓട്ടോക്കാര്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു.
അതേസമയം ഇന്ന് വൈകീട്ട് സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനിടെ കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ നാല് ഓട്ടോ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. പ്രശോഭ്, വിനോദ്, ജ്യോതി യോഹന്നാന്, ഗിരീഷ് എന്നിവരെയാണ് പാലാരിവട്ടം പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: