ലണ്ടന്‍: ബ്രിട്ടീഷ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാപ്പര്‍ രാജിവച്ചു. അനധികൃത കുടിയേറ്റക്കാരിയെ തന്റെ ഫ്ളാറ്റില്‍ ജോലിക്ക് നിയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജി.
ഹാര്‍പ്പറിന്റെ രാജി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ഹാപ്പര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
വേലക്കാരിയായ സ്ത്രീയുടെ ഇമിഗ്രേഷന്‍ രേഖകള്‍ 2007ലും 2012ലും പരിശോധിച്ചിരുന്നുവെന്നും അന്ന് ഇവര്‍ ബ്രിട്ടനില്‍ താമസിക്കാന്‍ യോഗ്യയായിരുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ മാസം തന്റെ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരിയാണെന്ന് മനസിലായതെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: