ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് മണിപ്പൂരി പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ ദല്‍ഹി പോലീസിനെ കുറ്റപ്പെടുത്തി ആംആദ്മി പാര്‍ട്ടി. ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അക്രമം വളര്‍ത്തുമെന്ന് അഭിപ്രായപ്പെട്ട എഎപി സംഭവം നടന്ന പ്രദേശത്തെ പോലീസ് മേധാവിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഭയരഹിതരായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. സ്ത്രീസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദല്‍ഹി സര്‍ക്കാരും പോലീസും നിസഹായരാണെന്ന് ജനങ്ങള്‍ സംശയിക്കുന്നു.
ദല്‍ഹി പോലീസിന്റെ നിയന്ത്രണം കൈയാളുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ കാണാതെപോകുകയാണെന്നും എഎപി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: