ന്യൂദല്‍ഹി: അധികാരമേറ്റ സമയത്തു തന്നെ ഉദ്യോഗസ്ഥര്ക്കിട്ട് പണികൊടുത്തു തുടങ്ങിയതാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഇപ്പോഴും അതിനു കുറവൊന്നുമില്ല. ഇത്തവണ ഇരയായത് ട്രാഫിക് പോലീസുകാര്‍. ദല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി ട്രാഫിക് പോലീസിന്റെ അധികാരം വെട്ടിക്കുറച്ചു.
യൂണിഫോം ധരിക്കാതിരിക്കല്‍, യാത്രക്കാരോട് മോശമായി പെരുമാറല്‍, അമിതകൂലി ഈടാക്കല്‍, യാത്രക്കാരെ കയറ്റാതിരിക്കല്‍ തുടങ്ങിയ തെറ്റുകളുടെ പേരില്‍ ഓട്ടോ പിടിച്ചെടുക്കാനോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനോ ഇനി മുതല്‍ ട്രാഫിക് പോലീസിന് കഴിയില്ല. വെറും നൂറുരൂപ ഫൈനടച്ച് ഡ്രൈവര്‍മാര്‍ക്ക് തടിയൂരാം. ഡ്രൈവറുടെ ലൈസന്‍സോ വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെങ്കില്‍ മാത്രമേ കടുത്ത നടപടികള്‍ സാധ്യമാകു. ജിപിഎസ് സംവിധാനമുള്ള മീറ്ററുകള്‍ നീക്കം ചെയ്യാനും കേജ്രിവാള് നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു സ്ഥലത്തേക്കുള്ള എളുപ്പവഴി യാത്രക്കാരന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് ജിപിഎസ് മീറ്റര്‍. അതു വേണ്ടെന്നുവച്ചതിലൂടെ ഡ്രൈവര്‍മാര്‍ക്ക് പണമുണ്ടാക്കാന്‍ വളഞ്ഞവഴി വെട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത മഹാസഭയിലായിരുന്നു ഈ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ പ്രഖ്യാപനം.
ദല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ ചില ഓട്ടോ ഡ്രൈവര്‍മാരുടെ നടപടികളും പെരുമാറ്റവും സാധാരണക്കാരന് ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതിനിടെയാണ് അവരെ കയറൂരി വിടാനുള്ള കേജ്രിവാളിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: