ലണ്ടന്‍: വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടിയതിന്റെ പേരില്‍ താലിബാന് ഭീകരരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനി പെണ്‍കൊടി മലാല യൂസഫ്സായിക്ക് കുട്ടികളുടെ നൊബേല്‍ സമ്മാന നാമനിര്‍ദേശം. സൂധീരവും സാഹസികവുമായ യുദ്ധമാണ് പെണ്‍കുട്ടികള്‍ക്കുവേണ്ടി മലാല നടത്തിയതെന്ന് അവാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ കുറിക്കപ്പെട്ടു.
സ്വീഡന് ആസ്ഥാനമാക്കിയ ഒരു സംഘടനയാണ് വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസ് എന്നപേരില്‍ കുട്ടികളുടെ നൊബേല്‍ സമ്മാനിക്കുന്നത്. എല്ലാവര്‍ഷവും മൂന്നുപേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കും. നേപ്പാളി മനുഷ്യാവകാശ പ്രവര്‍ത്തക ഇന്ദിരാ രണമഗര്, അമേരിക്കയില്‍ നിന്നുള്ള വിദ്യാഭ്യാസ പ്രവര്ത്തകന് ജോണ്‍ വുഡ് എന്നിവരും ഇത്തവണ അവസാന റൗണ്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: