ദമാസ്കസ്: സിറിയയില്‍ സംഘര്‍ഷത്തിനിരയായി സ്വന്തം വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ. രണ്ടുവര്‍ഷമായി യുദ്ധക്കെടുതിക്കിരയായി സഹായമൊന്നും ലഭിക്കാതിരുന്നവരെയാണ് എണ്‍പതിനടുത്ത പൗരന്മാര് ചേര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2500 പേരെ ആദ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിച്ചതായും അവര്‍ക്ക് വേണ്ട സഹായം ചെയ്തതായും ഐക്യരാഷ്ട്രസഭ പറഞ്ഞു.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അടിയന്തര സഹായം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അടിയന്തര ദുരിതാശ്വാസ കോര്‍ഡിനേറ്റര്‍ വലേറിയ അമോസ് പൗരന്മാരെ ആഹ്വാനം ചെയ്തു.
ആദ്യപടിയായി 500 കുടുംബങ്ങളില്‍ നിന്നായി 83 സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവരെയാണ് അവരുടെ വീടുകളില്‍നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ ഭയാനകതയുടെ ഒരു പ്രതിരൂപമാണിവര്.2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷത്തിലധികം പേര് കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര് ഭവനരഹിതരായിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: