സ്വതന്ത്രഭാരതചരിത്രത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ടതിന്റെ ചരിത്രം സംഘടനകളില്‍ രാഷ്ട്രീയസ്വയംസേവക സംഘത്തിനാണെങ്കില്‍ വ്യക്തിയെന്ന നിലയിലത് നരേന്ദ്രമോദിക്കായിരിക്കും. 2001 ഒക്ടോബര്‍ എഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതോടെ അതേറി. കൃത്യം നാലു മാസം കഴിഞ്ഞ് 2002 ഫെബ്രുവരി 27ന് രാവിലെ ഗോധ്രയില്‍ തീവണ്ടിയിലെ യാത്രക്കാരായിരുന്ന കര്‍സേവകരെ തീയിട്ടുകൊന്നതോടെ ഗുജറാത്ത് ഒന്നാകെ പ്രതികരിച്ചു.
ഭാരതത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ വഴിത്തിരിവായ സംഭവം. നരേന്ദ്രമോദിയെന്ന ഭരണപരിചയമില്ലാത്ത നവാഗതന് ലഹളയെ നേരിട്ട രീതി അക്കമിട്ടു നിരത്തുകയാണ് ഈ ചെറുപുസ്തകത്തില്‍.
റെയില്‍വേ പ്ലാറ്റുഫോറത്തിലെ ചായവില്പ്പനയില്നിന്ന് സ്ഥിരപരിശ്രമത്തിലൂടെയും സത്യസന്ധതയിലൂടെയും ഉയര്‍ന്നുവന്ന നേതാവാണ് മോദി. നാടിന്റെയും നാട്ടാരുടെയും ക്ഷേമം എന്ന ഒറ്റമന്ത്രത്തിലാകൃഷ്ടനായി രാഷ്ട്രീയസ്വയംസേവകസംഘത്തിലൂടെ വളര്‍ന്നുവന്ന മോദി നായകപദവിയിലേയ്ക്കുയരുന്ന വഴി സവിസ്തരം പ്രതിപാദിക്കുന്നു.
അനാവശ്യരാഷ്ട്രീയവിവാദങ്ങള്ക്ക് ചെവികൊടുക്കാന്‍ മോദി തയ്യാറാകുന്നില്ല. സ്ഥാപിതമാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ഒന്നിച്ചുനിന്നെതിര്ത്തിട്ടും നിര്‍ഭയം മുന്നേറുന്ന രാഷ്ട്രീയവ്യക്തിത്വം. ആരോടും പ്രീണനമില്ലാതെ, മതം നോക്കി വിശപ്പു പരിഹരിക്കരുതെന്നു പറയുന്ന ആര്‍ദ്രത, അഴിമതിരഹിതവികസനാധിഷ്ഠിതസങ്കല്പ്പം.
നാടിന്റെ ശ്രദ്ധാകേന്ദ്രമാകുവാന്‍ രാജകുമാരനേക്കാള്‍ സാധാരണക്കാരനാണ് യോഗ്യത എന്ന് പ്രവര്‍ത്തികൊണ്ട് തെളിയിക്കുന്ന നരേന്ദ്രമോദി. പത്രപ്രവര്‍ത്തകനും പുസ്തകപ്രസാധനരംഗത്ത് പ്രമുഖനുമായ ടി.എല്‍.ജയകാന്താണ് സമാഹര്‍ത്താവ്.
നരേന്ദ്രമോദി, ചായക്കടയില്‍നിന്ന് നായകത്വത്തിലേയ്ക്ക്
കുരുക്ഷേത്ര പ്രകാശന്, എറണാകുളം.
വില 55 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: